About Us

തൃശൂർ ജില്ലയിലെ സഹകരണ ധനകാര്യ സ്ഥാപനങ്ങളിൽ പാരമ്പര്യം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്. തീരദേശ ജനതക്കിടയിൽ റൂറൽ ബാങ്ക് എന്ന ചുരുക്കപ്പേരിൽ ബാങ്ക് അറിയപ്പെടുന്നു. വിശ്വസ്ഥതയും സുതാര്യതയുമാണ് റൂറൽ ബാങ്കിന്റെ എക്കാലത്തെയും മുഖമുദ്രകൾ. വിവിധ ആവശ്യങ്ങൾക്കായി ബാങ്കിനെ ആശ്രയിക്കേണ്ടി വരുന്ന ഗ്രാമീണ ജനതയെ കൂടുതൽ പ്രകാശമാനമായ ജീവിത സാഹചര്യങ്ങളിലേക്ക് നയിക്കാൻ ബാങ്ക് ശ്രമിക്കുന്നു.

അതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു ബാങ്കിംഗ് മേഖലയിൽ നിരന്തരം സംഭവിക്കുന്ന മാറ്റങ്ങൾ ജനകീയമായി നടപ്പാക്കുന്നു.കച്ചവടം, കൃഷി, പ്രവാസം,മത്സ്യ ബന്ധനം, വിദ്യാഭ്യാസം, കുടുംബക്ഷേമം, ആരോഗ്യം, സ്വയം തൊഴിൽ, സ്ത്രീ ശാക്തീകരണം തുടങ്ങി നാടിന്റെ ആവശ്യങ്ങളിൽ ഇടപെടുന്നു. സാധാരണക്കാർക്ക് ഏറ്റവുംപിന്തുണ നൽകുന്ന സ്ഥാപനമായി പ്രവർത്തിക്കുന്നു. വളപ്പാടുള്ള ഹെഡ് ഓഫീസിന് കീഴിൽ ശ്രീനാരായണ പുരം മുതൽ എങ്ങണ്ടിയൂർ വരെയുള്ള 10 പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന 10 ബ്രാഞ്ചുകളും കൂടാതെ 4 എക്സ്റ്റൻഷൻ സെന്ററുകളും ഇക്കാര്യങ്ങൾ മികവോടെ നിർവഹിക്കുന്നതിന് ബാങ്കിനെ സജ്ജമാക്കുന്നു. വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുന്ന 2 നീതി മെഡിക്കൽ സ്റ്റോറുകളും ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ നിക്ഷേപ സമാഹരണ യജ്ഞത്തിൽ ചാവക്കാട് സഹകരണ എ ആർ ഡിവിഷനിൽ ഒന്നാം സ്ഥാനം നേടാൻ ബാങ്കിന് കഴിഞ്ഞത് ഈ പ്രവർത്തനങ്ങളുടെ ഫലങ്ങളിൽ ഒന്ന് മാത്രമാണ്.

റൂറൽ ബാങ്കിന്റേത് കേവലം ഒരു സാമ്പത്തിക ചരിത്രം മാത്രമല്ല. കടലും കായലും അതിരിടുന്ന ഈ ദേശത്തെ, ഇവിടത്തെ ജനതയെ ജനതയെ പരിപോഷിപ്പിച്ചു കൊണ്ടാണ് ബാങ്ക് എക്കാലവും വളർന്നിട്ടുള്ളത്. രണ്ടാം ലോക മഹാ യുദ്ധത്തിന്റെ സ്വാഭാവിക പരിണിതിയായ ഭക്ഷ്യ ക്ഷാമവും പട്ടിണിയും കരിഞ്ചന്തയും കൊള്ള ലാഭക്കാരുടെ ഇടപെടലുമെല്ലാം ദുരിതത്തിലാക്കിയ നാടിനെ വീണ്ടെടുക്കാനുള്ള അന്നത്തെ മദ്രാസ് ഗവണ്മെന്റ്ന്റെ നയമായ  സ്റ്റാററ്യുട്ടറി റേഷൻ സമ്പ്രദായത്തിന്റെ ഭാഗമായി വന്ന 100 ൽ പരം സോസൈറ്റികളിൽ ഒന്നായാണ് അതിന്റെ തുടക്കം.1946 ൽ നാട്ടിക ഫർക്കാ പി സി സി സൊസൈറ്റിയായി. സ്വാതന്ത്ര്യ സമര പോരാളിയും ഗാന്ധിയനും ആയിരുന്ന കെ. കേളപ്പൻ നേതൃത്വം നൽകിയ ആ PCC പ്രസ്ഥാനം നമ്മുടെ നാട്ടിൽ ശ്രീ. വി. നാരായണ മേനോൻ MBBS, ശ്രീ എ. പി. രാമൻ, ശ്രീ. എ. സി . ശങ്കര നാരായണൻ എന്നിവർ നയിച്ചു പിന്നീട് 1955 ൽ ആ സമ്പ്രദായം നിർത്തലാക്കിയപ്പോൾ കൂടുതൽ ജനോപകാര മേഖലയിലേക്ക് ഇത്തരം സ്ഥാപനങ്ങളെ തിരിച്ചു വിടാൻ അന്നത്തെ സർക്കാർ തീരുമാനം വരുന്നു. അങ്ങനെ 1956 ൽ മലബാറിലെ റൂറൽ ബാങ്കുകളിൽ ഒന്നായി പ്രവർത്തനം ആരംഭിക്കുന്നു. PCC യുടെ തുടർച്ചയെന്ന നിലയിൽ ശ്രീ എ. സി. ശങ്കര നാരായണൻ ആയിരുന്നു ആദ്യ പ്രസിഡന്റ്‌. ഇന്നത് സഹകരണം 80-ആം വകുപ്പ് അനുസരിച്ചു ക്ലാസ്സ്‌ -1 ആയി പ്രവർത്തിക്കുന്നു. തീരദേശത്തെ ഏറ്റവും വിപുലമായ സഹകരണ സ്ഥാപനം ആയി മാറിയിരിക്കുന്നു.

ബാങ്ക് പ്രദേശത്തെ മുഴുവൻ ജനതയുടെയും അതിജീവനത്തിന്റെയും സാമ്പത്തിക ആസൂത്രണത്തിന്റെയും സവിശേഷമായ ഭാഗമായി മാത്രമേ റൂറൽ ബാങ്കിന്റെ പ്രയാണം വിലയിരുത്താൻ കഴിയൂ. കൂടിയാണത്. തടസ്സങ്ങളെയും പ്രതിസന്ധികളെയും നേരിട്ട് വിജയം കണ്ടെത്തിയ ഒരു സഹകരണ യാത്രയുടെ കഥ കൂടിയാണത്. ബാങ്കിംഗ് എന്ന സാമ്പത്തിക പ്രക്രിയയെ സഹകരണം എന്ന മാനവിക മോചന ക്രിയയോട് കൂട്ടിയിണക്കിയ സർഗ്ഗ സപര്യയുടെ കഥ.
ഒരു നാടിന്റെ ജനകീയ ഇശ്ചാശക്തിയുടെയും ഇടപെടൽ ശേഷിയുടെയും വിജയത്തിന്റെ കഥ. ഒപ്പം നാടിന്റെ വിവിധ വികസന ഘട്ടങ്ങളിൽ ചേർന്ന് നിന്ന സഹകരണ സ്ഥാപനത്തിന്റെ കഥ. വലപ്പാട് ഗവണ്മെന്റ് ആശുപത്രി, കൈപ്പമംഗലം ഡിസ്‌പെൻസറി, മതിലകം മൃഗാ ശുപത്രി, വാടാനപ്പിള്ളി യു പി സ്കൂൾ, വലപ്പാട് ഗവണ്മെന്റ് സ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് ബാങ്ക് അവയുടെ വിവിധ പ്രവർത്തനത്തിന്റെ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകി. തൃപ്രയാർ ശ്രീരാമ പോളി ടെക്‌നിക് കെട്ടിട നിർമ്മാണത്തിനെ സഹായിക്കുന്നതിൽ ബാങ്കിന്റെയും അക്കാലത്തെ ഡയറക്ടർമാരുടെയും പങ്ക് ഏറെ വലുതാണ്. അങ്ങനെ ഒട്ടേറെ സർഗ്ഗാത്മക ഇടപെടലുകൾ.

ഇന്നലെകളിൽ മുഴുകി നിൽക്കുകയല്ല മറിച്ചു ഇന്നിനെയും ചലനാത്മമാക്കുകയാണ് റൂറൽ ബാങ്ക് ചെയ്യുന്നത്. ഇന്നാട്ടിലെ മുഴുവൻ ജന വിഭാഗങ്ങളുടെയും സാമ്പത്തിക ആവശ്യങ്ങൾക്കും സമ്പാദ്യ ശീലങ്ങൾക്കും അത്താണിയാണ് ഇന്ന് റൂറൽ ബാങ്ക്. പ്രളയാനന്തര കേരള നിർമിതി ഘട്ടത്തിലും കൊറോണ ദുരിത കാലത്തും ബാങ്കിന്റെ ഇടപെടൽ നാടിന്റെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റു വാങ്ങിയ ഒന്നായിരുന്നു.

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഇന്ന് പുതിയ ഒരു വികസനഘട്ടത്തിൽ കൂടിയാണ്. ബാങ്കിന്റെ പുതുക്കിപ്പണിത ആസ്ഥാന മന്ദിര സമുച്ചയം ഇന്ന് നാടിന്റെ മുഖമുദ്രയാണ്. വലപ്പാട് ബ്രാഞ്ച്, ഹെഡ് ഓഫീസ് സംവിധാനം എന്നിവക്കപ്പുറം അതൊരു അതൊരു സഹകരണ സാധ്യതയുടെ വ്യാഖ്യാനം കൂടിയാവുന്നു. പൂർണ്ണമായും സൗരോജ്ജ പ്രഭാവത്താൽ ആണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.100 പേർക്ക് ഇരിക്കാവുന്ന മനോഹരമായ ഒരു മിനി കോൺഫറൻസ് ഹാൾ ഈ കെട്ടിടത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി പ്രവർത്തന സജ്ജമായിരിക്കുന്നു. അതുപോലെ സമന്വയ സഹകരണ മാർട്ട് മലപ്പുറത്തിന്റെ പുതിയ ഷോപ്പിംഗ് അനുഭവം ആയി മാറും എന്നുറപ്പാണ്. കേരളത്തിന്റെ പ്രധാന സഹകരണ ഉത്പന്നങ്ങളും തനത് ഭൗമ സൂചികാ ഉത്പന്നങ്ങളും അണിനിരക്കുന്ന സമന്വയ സഹകരണ മാർട്ട് ഈ മാതൃകയിൽ തീരദേശത്തെ പ്രഥമ സംരംഭം ആണ്. നാടിന്റെ ചലനങ്ങൾക്ക് ഒപ്പം എത്താനുള്ള റൂറൽ ബാങ്കിന്റെ മറ്റൊരു ശ്രമമാണ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ സംവിധാനം. കുട്ടികൾക്കും കുടുംബത്തിനുമൊപ്പം വിശ്രമവേളകൾ ആഹ്ലാദകരമാക്കുവാൻ കാഫ്റ്റീരിയ, മിൽമ പാർലർ എന്നിവയും ഈ സഹകരണ സമുച്ചയത്തിന്റെ ഭാഗമാണ്.

നമ്മുടെ നാട് മുന്നോട്ടാണ്.. നാടിന്റെ നന്മകക്കൊപ്പം റൂറൽ ബാങ്കും…

Directors Message

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

I.K VISHNUDAS

P V Mohanan

Vice President

Anitha Nandhanan

Director

Sathian Vallath

Director

P K Ibrahim

Director

V P Anandan

Director

A G Subhash

Director